Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : It Park

Ernakulam

ഇ​ഞ്ചൂ​ർ കൊ​ട്ടി​ള​ത്ത്മ​ല​യി​ൽ ഐ​ടി പാ​ർ​ക്ക് സ്ഥാ​പി​ക്ക​ണം:​ കേ​ര​ള കോ​ൺ​ഗ്ര​സ്

കോ​ത​മം​ഗ​ലം: ഇ​ഞ്ചൂ​ർ കൊ​ട്ടി​ള​ത്ത് മ​ല​യി​ൽ ഐ​ടി പാ​ർ​ക്ക് സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വാ​ര​പ്പെ​ട്ടി മ​ണ്ഡ​ലം നേ​തൃ യോ​ഗം ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഏ​ഴ് ഏ​ക്ക​ർ കൊ​ട്ടി​ള​ത്ത് മ​ല​യി​ലേ​ക്ക് കോ​ത​മം​ഗ​ലം ടൗ​ണി​ൽ നി​ന്നും നാ​ല് കി​ലോ​മീ​റ്റ​ർ ദൂ​ര​മേ​യു​ള്ളു. പ​ല്ലാ​രി​മം​ഗ​ലം,വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് യ​ഥേ​ഷ്ടം ഗ​താ​ഗ​ത സൗ​ക​ര്യ​മു​ള്ള ജൂ​നി​യ​ർ ടെ​ക്നി​ക്ക​ൽ സ്കൂ​ളി​ന് സ​മീ​പ​മു​ള്ള സ്ഥ​ല​മാ​ണി​ത്. കോ​ത​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ എം​എ​ൽ​എ യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ന് തു​ട​ക്കം കു​റി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ചെ​റു​പ്പ​ക്കാ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും, സം​രം​ഭ​ക​ർ​ക്കും വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ഐ​ടി പാ​ർ​ക്ക് പ്ര​ഖ്യാ​പ​ന​ത്തി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.
കേ​ര​ള കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം നേ​തൃ​ത്വം ഇ​ത് സം​ബ​ന്ധി​ച്ച് നി​വേ​ദ​നം ന​ൽ​കി. ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സി പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ. ​റ്റി.​പൗ​ലോ​സ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​രാ​യ ജോ​മി തെ​ക്കേ​ക്ക​ര, റോ​യി സ്ക​റി​യ, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​രാ​യ കെ.​എം.​ആ​ന്‍റ​ണി, കെ.​എം.​എ​ൽ​ദോ​സ്,നേ​താ​ക്ക​ളാ​യ ജോ​ണി പു​ളി​ന്ത​ടം, സി.​എ.​കു​ര്യ​ൻ, പി .​പി.​കു​ട്ട​ൻ,എ.​ജെ.​സ്റ്റീ​ഫ​ൻ,ഡൊ​മ​നി​ക് സാ​വി​യോ, എ​ൻ.​സി.​യോ​ഹ​നാ​ൻ , ജോ​ർ​ജ് ഐ​സ​ക് ,ബി​ജു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up